തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണിക്കെതിരെ പുതിയ അഴിമതി ആരോപണവുമായി സി.പി.എം. മാണി 27.43 കോടി രൂപ കോഴ വാങ്ങിയെന്ന് വി.ശിവന്‍ കുട്ടി എം.എല്‍.എയാണ് നിയമസഭയില്‍ ഉന്നയിച്ചത്.
ബില്‍ഡേഴ്‌സില്‍ നിന്നും സ്വര്‍ണക്കടക്കാരില്‍ നിന്നും മാണി കോഴ വാങ്ങിയെന്നാണ് ആരോപണം. റവന്യു റിക്കവറി സ്റ്റേ നല്‍കാമെന്ന് പറഞ്ഞ് 6 കോടി പത്തു ലക്ഷം രൂപ വാങ്ങി. ക്വാറി ക്രഷര്‍ യൂണിറ്റുകളില്‍ നിന്ന് രണ്ട് കോടി രൂപ കൈപ്പറ്റിയെന്നും ശിവന്‍കുട്ടി ആരോപിച്ചു.