തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി കെ.എം മാണിക്കൊപ്പം ഉമ്മന്‍ചാണ്ടിയും രാജി വയ്ക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം തന്റെ പ്രതികരണം കുറിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം താഴെ
ബാര്‍ കോഴയുടെ വിവരങ്ങള്‍ പുറത്തു വന്നപ്പോള്‍ തന്നെ, കെ എം മാണി രാജിവെക്കണം അല്ലെങ്കില്‍ നാണം കെട്ട് പുറത്തുപോകേണ്ടി വരുമെന്ന് ഞങ്ങള്‍ പറഞ്ഞതാണ്.
അധികാരത്തില്‍ കടിച്ചു തൂങ്ങി അഴിമതി സംരക്ഷിക്കാനും കേസ് ഇല്ലാതാക്കാനും നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിരിക്കുന്നു. മാണി നാണം കെട്ട് പുറത്തേക്ക് പോകേണ്ടിവരുന്ന ഈ അവസ്ഥ ഉണ്ടാക്കി വെച്ചത് ഉമ്മന്‍ ചാണ്ടിയാണ്.
അന്വേഷണ സംവിധാനത്തെയും ഉദ്യോഗസ്ഥരെയും ദുരുപയോഗിച്ചു രക്ഷപ്പെടാന്‍ നോക്കി, ഒടുവില്‍ ഹൈക്കോടതിയുടെ നിശിത വിമര്‍ശത്തിനിരയാകേണ്ടി വന്ന കെ എം മാണി, ഉമ്മന്‍ ചാണ്ടി നയിക്കുന്ന സര്‍ക്കാറിന്റെ പ്രതീകമാണ്.
മാണിക്കൊപ്പം ഉമ്മന്‍ചാണ്ടിയുടെ തുടരാനുള്ള അര്‍ഹതയും നഷ്ടപ്പെട്ടു. ഹൈക്കോടതി വിധി മാണിയെ മാത്രമല്ല, ഉമ്മന്‍ചാണ്ടിയെയും ബാധിക്കുന്നതാണ്. പിണറായി ചൂണ്ടിക്കാട്ടി.