മാണിയുടെ പ്രവൃത്തിയിലും ചിന്തയിലും അന്തിക്രിസ്തുവും ചെകുത്താനുമെന്ന് വി.എസ്

തിരുവനന്തപുരം: തന്നെ അന്തിക്രസ്തുവെന്നു വിശേഷിപ്പിച്ച കെ.എം മാണിക്ക് വി.എസ് അച്യുതാനന്ദന്റെ മറുപടി. മാണിയുടെ ചിന്തകളിലും പ്രവര്‍ത്തികളിലും അന്തിക്രിസ്തുവും ചെകുത്താനും മാത്രമെയുള്ളുവെന്നു വി.എസ് പറഞ്ഞു. തങ്ങള്‍ എങ്ങനെയാണൊ മറ്റുള്ളവരെയും അങ്ങനെയെ കാണാന്‍ സാധിക്കുവെന്നു വി.എസ് പറഞ്ഞു. അന്തിക്രിസ്തു അവതരിക്കുന്നത് നാശകാലത്താണെന്നും വി.എസ് പറഞ്ഞു.

ഇന്നലെ നിയമസഭയിലായിരുന്നു ആദ്യം ഇരുവരും ആരംഭിച്ചത്. കോഴ വാങ്ങിയത് മാണിയാണെങ്കിലും നാണക്കേട് കേരളത്തിന് മുഴവനാണെന്നും കെടാത്ത തീയും ചാകാത്ത പുഴുവും ഉള്ള നരകത്തിലേക്ക് മാണി പോകുമെന്നും വി.എസ് പറഞ്ഞതോടെയായിരുന്നു തുടക്കം.

എന്നാല്‍, വി.എസ് അന്തിക്രിസ്തുവാണെന്നും ചെകുത്താന്‍ വേദമോതുന്നതു പോലെയാണ് വി.എസ് സംസാരിക്കുന്നതെന്നും മാണി തിരിച്ചടിച്ചിരുന്നു.യ

Top