തിരുവനന്തപുരം:ബാര്‍ കോഴ ആരോപണത്തില്‍പ്പെട്ട ധനമന്ത്രി കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രതിഷേധം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഇന്നു വൈകിട്ട് സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിക്കും. 23ന് ജില്ലാ കേന്ദ്രങ്ങളില്‍ യുവജന മാര്‍ച്ചും സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജ് പത്രസമ്മേളനത്തില്‍ അറിയിച്ചു.