കല്‍പറ്റ: ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെ.എം മാണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു വയനാട് കല്‍പറ്റയില്‍ പോസ്റ്റര്‍. യൂത്ത് കോണ്‍ഗ്രസിന്റെ പേരിലാണു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മാണിയെ വയനാട്ടില്‍ കാലു കുത്താന്‍ അനുവദിക്കില്ല. കെ. കരുണാകരനു നല്‍കാത്ത നീതി മാണിക്കു നല്‍കുന്നതു ശരിയല്ലെന്നും പോസ്റ്ററില്‍ പറയുന്നു.