മാണി രാജിവയ്ക്കണമെന്ന് മുസ്ലീം ലീഗ് ;യുഡിഎഫിനെ നിലപാട് അറിയിച്ചു

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ.എം.മാണിയുടെ രാജിക്കാര്യത്തില്‍ നിലപാട് അറിയിച്ച് മുസ്ലീം ലീഗ്. മാണി രാജിവയ്ക്കണമെന്നാണ് ലീഗ് നിലപാടെന്നും ഇക്കാര്യം യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തീരുമാനം എന്തായാലും അത് അടിച്ചേല്‍പ്പിക്കുന്ന തരത്തിലാവില്ലെന്നും കൂട്ടായ തീരുമാനമാകും എടുക്കുകയെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഇന്ന് ചേരുന്ന കേരള കോണ്‍ഗ്രസ് നേതൃയോഗത്തില്‍ എടുക്കുന്ന തീരുമാനവും നിര്‍ണായകമാകുമെന്നും അതിന്റെ കൂടി അടിസ്ഥാനത്തിലാകും തീരുമാനമെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top