മാണിയുമായി കൂടിക്കാഴ്ച്ച നടത്തിയതില്‍ അസ്വഭാവികത ഇല്ല: ചെന്നിത്തല

കോഴിക്കോട്: ധനമന്ത്രി കെ.എം. മാണിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ അസ്വാഭാവികതയൊന്നുമില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ ധാര്‍മികതയുടെ പ്രശ്‌നം ഉദിക്കുന്നില്ലെന്നും ആഭ്യന്തര മന്ത്രി കോഴിക്കോട്ട് പറഞ്ഞു. മാവോയിസ്റ്റ് സാന്നിധ്യം കണെ്ടത്തിയ സാഹചര്യത്തില്‍ പോലീസും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി നടത്തുന്ന ഉന്നത തല യോഗത്തില്‍ പങ്കെടുക്കുന്നതിനായി വയനാട്ടിലേക്ക് പോകുന്നതിനിടയില്‍ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമം നിയമത്തിന്റെ വഴിക്കു തന്നെ പോകും. താന്‍ ധനകാര്യ മന്ത്രി കെ.എം. മാണിയുമായി സന്ദര്‍ശനം നടത്തിയത് കേസുമായി കൂട്ടികുഴക്കേണ്ടതില്ല. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ ധനകാര്യ മന്ത്രിയെ കാണുന്നതില്‍ ഒരു തെറ്റുമില്ല. തങ്ങള്‍ രണ്ടുപേരും ഒരു മന്ത്രിസഭയിലെ അംഗങ്ങളാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Top