കോഴിക്കോട്: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം. മാണി രാജിവയ്ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാണിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇടപെടണം. അല്ലാത്തപക്ഷം ഗവര്‍ണര്‍ ഇടപെട്ട് മാണിയെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാണി മന്ത്രിയായിരുന്ന് ആയിരത്തൊന്ന് തവണ അന്വേഷിച്ചാലും സത്യം പുറത്ത് വരില്ല. വിജിലന്‍സ് കേസില്‍ ഉദ്യോഗസ്ഥര്‍ പ്രതികളായാല്‍ ഉടന്‍ സസ്പന്‍ഡ് ചെയ്യുകയാണ് പതിവ്. എന്നാല്‍ പ്രതിയായ മന്ത്രി തല്‍സ്ഥാനത്ത് തുടരുന്നത് രണ്ടു തരം നീതിയാണെന്നും കോടിയേരി പറഞ്ഞു.