മാണി കോഴ വാങ്ങിയിട്ടില്ലെന്ന് വീണ്ടും മുഖ്യമന്ത്രി;വിധി നിയമത്തിന്റെ അവസാന വാക്കല്ല

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ വിജിലന്‍സ് കോടതി വിധി നിയമത്തിന്റെ അവസാന വാക്കല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മാണിയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കാനാകില്ലെന്നും മുഖ്യമന്ത്രി തൃശൂരില്‍ പറഞ്ഞു.

കോടതി വിധി അംഗീകരിക്കുന്നു. ആരും നിയമത്തിന് അതീതരല്ല. കോടതി വിധി എല്ലാം പഠിച്ച ശേഷം മാത്രമെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകുകയുള്ളു. ബാര്‍ കേസ് ഇനി ജനങ്ങളുടെ കോടതിയിലാണെന്ന കെപിസി സി അധ്യക്ഷന്‍ വിഎം സുധീരന്റെ പ്രതികരണം ചൂണ്ടിക്കാട്ടിയപ്പോള്‍ എല്ലാ വിഷയങ്ങളും ജനകീയ കോടതിയിലല്ലേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറു ചോദ്യം.

മാണി കോഴ വാങ്ങിയിട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും മാണി രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

കോടതി പരാമര്‍ശത്തിന്റെ പേരില്‍ കെപി വിശ്വനാഥന്റെ രാജി സ്വീകരിച്ചത് തെറ്റായിപ്പോയെന്നും ഇതില്‍ വ്യസനമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top