താമരശേരി: മന്ത്രി കെ.എം മാണിക്കെതിരെ താമരശേരി ബിഷപ്പ്. മാണി ബാറുടമകളില്‍ നിന്ന് കോഴ വാങ്ങിയതായി വിശ്വസിക്കുന്നതായി കെ.സി.ബി.സി മദ്യവിരുദ്ധ സമിതി പ്രസിഡന്റ് കൂടിയായ റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.
മുമ്പ് ഇത് വിശ്വസിച്ചിരുന്നില്ല. മദ്യനയത്തില്‍ സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട് ഇത് സൂചിപ്പിക്കുന്നുവെന്നും ബിഷപ്പ് വ്യക്തമാക്കി.