മാണി ബഡ്ജറ്റ് അവതരിപ്പിച്ചാല്‍ സഭ വന്‍ പ്രതിഷേധത്തിന് വേദിയാകുമെന്ന് പ്രതിപക്ഷം

തൃശൂര്‍: ധനമന്ത്രി കെ.എം മാണിക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ രൂക്ഷ വിമര്‍ശനം. മാണി പാര്‍ലമെന്റ് വ്യവസ്ഥയെ അപഹസിക്കുന്നു. മന്ത്രിസ്ഥാനത്തിരിക്കാന്‍ മാണി തരിമ്പും യോഗ്യനല്ലെന്നും അദ്ദേഹം പറഞ്ഞു.

അഴിമതി വീരന്‍മാരെ സംരക്ഷിക്കാന്‍ കഴിയില്ലെന്ന് ഉമ്മന്‍ ചാണ്ടി തിരിച്ചറിയണമെന്നും പിണറായി പറഞ്ഞു.

മാണി ബഡ്ജറ്റ് അവതരിപ്പിച്ചാല്‍ നിയമസഭ ഇതുവരെ കാണാത്ത തരത്തിലുള്ള പ്രക്ഷോഭങ്ങള്‍ക്ക് വേദിയാകുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മാണിക്ക് ബഡ്ജറ്റ് അവതരിപ്പിക്കാനുള്ള ധാര്‍മികത ഇല്ല.

Top