തിരുവന്തപുരം: എത്ര പേരെ സസ്‌പെന്‍ഡ് ചെയ്താലും അഴിമതിക്കെതിരായ സമരം തുടരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ.എം.മാണി രാജിവയ്ക്കും വരെ സമരം തുടരും. തുടര്‍ സമരപരിപാടികള്‍ ഇടതുമുന്നണിചേര്‍ന്ന് തീരുമാനിക്കും. പ്രതിഷേധം വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ആളിപ്പടരുമെന്നും കോടിയേരി പറഞ്ഞു.