ചങ്ങനാശേരി: മന്ത്രി കെ.എം മാണിയെ പിന്തുണച്ച് എന്‍എസ്എസ്. മാണി രാജി വയ്‌ക്കേണ്ടതില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു. മാണി അഴിമതിക്കാരനാണെന്ന് തെളിഞ്ഞിട്ടില്ല. മാണി നല്ല ബന്ധുവാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ അഞ്ച് വര്‍ഷം തികയ്ക്കണമെന്നാണ് ആഗ്രഹമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.