മാണി വേണമെങ്കില്‍ കോഴപ്പണം കൊണ്ട് കോടതിയില്‍ പോകട്ടെയെന്ന് വി എസ്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മാണിയ്‌ക്കെതിരായ വിജിലന്‍സ് കോടതി കണ്ടെത്തലില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകാന്‍ ശ്രമിക്കുന്നത് ഖജനാവിലെ പണം കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. മാണി വേണമെങ്കില്‍ കോഴപ്പണം കൊണ്ട് കോടതിയില്‍ പോകട്ടെയെന്നും വിഎസ് പറഞ്ഞു.

ജനങ്ങളുടെ പണം കൊണ്ട് അഴിമതി മൂടാന്‍ ശ്രമിക്കുന്നത് മര്യാദയ്ക്ക് യോജിച്ചതല്ലെന്നും വി എസ് കൂട്ടിച്ചേര്‍ത്തു.

Top