മലയാളത്തിന്റെ പ്രിയസാഹിത്യകാരി മാധവിക്കുട്ടിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. മാധവിക്കുട്ടിയാകാനെത്തുന്നത് വിദ്യാ ബാലനാണ്. ചക്രം എന്ന ചിത്രത്തിലൂടെ വിദ്യാബാലനെ ആദ്യമായി മുവീക്യാമറയ്ക്ക് മുന്നിലെത്തിച്ച കമല്‍ ആണ് കമലാ സുരയ്യയുടെ ജീവിതം പറയാന്‍ ഒരുങ്ങുന്നത്.
മാധവിക്കുട്ടിയുടെ വ്യക്തിജീവിതവും എഴുത്തുജീവിതവും പരാമര്‍ശിക്കുന്ന സിനിമയുടെ തിരക്കഥയെഴുത്തിലാണ് കമല്‍.
മൂന്ന് വര്‍ഷമായി മാധവിക്കുട്ടിയുടെ ജീവിതം പ്രമേയമായ സിനിമയുമായി ബന്ധപ്പെട്ട തയ്യാറെടുപ്പിലായിരുന്നു കമല്‍. തിരക്കഥ അവസാന ഘട്ടത്തിലാണിപ്പോള്‍. മാധവിക്കുട്ടിയുടെ ജീവിതത്തിലെ രണ്ട് ഘട്ടമാണ് പ്രധാനമായും സിനിമ. എന്റെ കഥ എഴുതുന്നതിന് മുമ്പുള്ള മാധവിക്കുട്ടിയുടെ ജീവിതവും മതം മാറി കമലാ സുരയ്യയായതിന് ശേഷമുള്ള ജീവിതവുമാണ് സിനിമ പരാമര്‍ശിക്കുക.
ഇംഗ്ലീഷിലും മലയാളത്തിലുമായി സിനിമ ചെയ്യാനാണ് കമല്‍ ആലോചിക്കുന്നത്.