മാധവ് രാംദാസ് ചിത്രത്തില്‍ മമ്മൂട്ടി

മാധവ് രാംദാസിന്റെ സിനിമയില്‍ മമ്മൂട്ടി നായകനാകുന്നു. ചിത്രം 2015 ഏപ്രിലിനുശേഷം മാധവ് രാംദാസിന്റെ മമ്മൂട്ടി ചിത്രം ആരംഭിക്കുമെന്നാണ് സൂചന. മമ്മൂട്ടിയും മാധവ് രാംദാസുമായി പുതിയ ചിത്രത്തിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഏറെ അഭിനയപ്രാധാന്യമുള്ള ഹൃദയസ്പര്‍ശിയായ ഒരു കഥയും കഥാപാത്രവുമാണ് മാധവ് രാംദാസ് മമ്മൂട്ടിക്കുവേണ്ടി ഒരുക്കിയിരിക്കുന്നത് എന്നാണ് അണിയറ വിവരങ്ങള്‍.

മേല്‍വിലാസം, അപ്പോത്തിക്കരി എന്നീ ചിത്രങ്ങളാണ് രാംദാസിന്റെതായി ഇറങ്ങിയത്. പുതുവര്‍ഷത്തില്‍ മമ്മൂട്ടി ആദ്യം അഭിനയിക്കുന്നത് സിദ്ദിഖിന്റെ ഭാസ്‌കര്‍ ദ റാസ്‌കല്‍ മാര്‍ത്താണ്ഡന്റെ അച്ചാ ദിന്‍ എന്നീ ചിത്രങ്ങളിലാണ്.

Top