ന്യൂഡല്‍ഹി: മാധ്യമങ്ങളെ അധിക്ഷേപിച്ച് കേന്ദ്രമന്ത്രി വി.കെ. സിങ് വിവാദത്തില്‍. ‘പ്രെസ്റ്റിറ്റിയൂട്ട്’ (മാധ്യമ വ്യഭിചാരം) എന്ന വാക്കാണ് മാധ്യമങ്ങള്‍ക്കുനേരെ മന്ത്രി ഉപയോഗിച്ചത്. യമനില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുതിനെക്കാള്‍ ആവേശകരമാണ് പാകിസ്താന്‍ ഹൈക്കമ്മീഷന്‍ സന്ദര്‍ശിക്കുന്നതെന്ന് ജിബൂട്ടിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞിരുന്നു.
രക്ഷാപ്രവര്‍ത്തനത്തെ കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായായിരുന്നു പ്രസ്താവന. ഇതിനെ ഒരുവിഭാഗം മാധ്യമങ്ങള്‍ ട്വിറ്ററില്‍ വിമര്‍ശിച്ചപ്പോഴാണ് പ്രെസ്റ്റിറ്റിയൂട്ടില്‍ നിന്ന് നിങ്ങള്‍ എന്താണ് പ്രതീക്ഷിക്കുതെന്ന് മന്ത്രി പ്രതികരിച്ചത്.
മാര്‍ച്ച് 23ന് ഡല്‍ഹിയില്‍ പാക് ഹൈക്കമ്മീഷനില്‍ നടന്ന ദേശീയദിനാഘോഷച്ചടങ്ങില്‍ സിങ് പങ്കെടുത്തതും വിവാദത്തിലായിരുന്നു. യമന്‍ രക്ഷാപ്രവര്‍ത്തനത്തില്‍ തന്റെ പങ്കാളിത്തം അവഗണിക്കുകയും പാക് ദേശീയദിനാഘോഷത്തില്‍ പങ്കെടുത്തതിനെ വിവാദമാക്കുകയും ചെയ്ത ചാനലിനെ ഉദ്ദേശിച്ചായിരുന്നു സിങ്ങിന്റെ രോഷപ്രകടനം.
പാകിസ്താന്‍ ദേശീയ ദിനാഘോഷച്ചടങ്ങില്‍ പങ്കെടുത്തശേഷം വെറുപ്പ് തോന്നിയെന്ന് അദ്ദേഹം നേരത്തേ ട്വിറ്ററില്‍ കുറിച്ചത് വിവാദമായിരുന്നു. യമനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് നേതൃത്വം നല്‍കാനായി വി.കെ. സിങ് ഇപ്പോള്‍ ജിബൂട്ടിയിലാണുള്ളത്.
പരാമര്‍ശം അപലപനീയമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചപ്പോള്‍ മന്ത്രിയുടെ മാനസികാവസ്ഥ വെളിവായെന്ന ഇടതുപക്ഷം പ്രതികരിച്ചു.