മാരുതി ആള്‍ട്ടോ ലോകത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞ ചെറുകാര്‍

കഴിഞ്ഞ വര്‍ഷം ലോകത്ത് ഏറ്റവും അധികം വില്‍ക്കപ്പെട്ട ചെറു കാറായി മാരുതി സുസുക്കിയുടെ ആള്‍ട്ടോ തെരഞ്ഞെടുക്കപ്പെട്ടു. ഫോക്‌സ് വാഗന്‍, ടൊയോട്ട, ഹോണ്ട തുടങ്ങിയവയെയാണ് ആള്‍ട്ടോ പിന്നിലാക്കിയത്. 2014ല്‍ മാത്രം 264,544 കാറുകളാണ് ആള്‍ട്ടോ വിറ്റത്. ഫോക്‌സ് വാഗന്‍ ഗോള്‍ഫ് 2,55,044 (ജര്‍മനി), ദൈഹത്സു ടാന്‍ന്‍േറാ2,34,456 (ജപ്പാന്‍), ടൊയോട്ട അക്വാ2,33,209 (ജപ്പാന്‍), ഹോണ്ട ഫിറ്റ് 2,02,838 (ജപ്പാന്‍) എന്നിവയാണ് വില്‍പനയില്‍ തൊട്ടുപിന്നിലുള്ള മറ്റു ചെറു കാറുകള്‍.

2014 വരെ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ ചെറുകാര്‍ ഫോക്‌സ് വാഗന്‍ ഗോള്‍ ആയിരുന്നു. കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാര്‍ ആണ് മാരുതി ആള്‍ട്ടോ.

കാര്‍വിപണന രംഗത്തെ ഇന്ത്യയുടെ അഭിമാനമായ മാരുതി സുസുക്കി 1981 ലാണ് ആരംഭിച്ചത്. മാരുതി 800 ആയിരുന്നു ആദ്യ കാര്‍. നിലവില്‍ 15 ഓളം മോഡല്‍ കാറുകള്‍ മാരുതി സുസുക്കി വിപണിയിലിറക്കുന്നുണ്ട്.

Top