സ്വിഫ്റ്റിന്റെ ലിമിറ്റഡ് എഡിഷനായി മാരുതി സുസുക്കി വിപണിയിലെത്തിക്കുന്ന പുത്തന്‍ മോഡലാണ് വിന്‍ഡ്‌സോംഗ്. പെട്രോള്‍ വി.എക്‌സ്.ഐ വേരിയന്റായി എത്തുന്ന വിന്‍ഡ്‌സോംഗിന് 5.15 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന എക്‌സ് ഷോറൂം വില.
ആകര്‍ഷകമായ ഗ്രാഫിക്‌സാണ് വിന്‍ഡ്‌സോംഗിലുള്ളത്. 83.1 ബി.എച്ച്.പി കരുത്തുള്ള 1,197 സി.സി എന്‍ജിനാണ് ഈ ഹാച്ച്ബാക്കിനുള്ളത്. 5 സ്പീഡ് മാനുവല്‍ ഗിയറുകള്‍ നല്‍കിയിരിക്കുന്നു. വാഗ്ദാനം ചെയ്യുന്ന മൈലേജ് ലിറ്ററിന് 25.2 കിലോമീറ്റര്‍. മികച്ച മ്യൂസിക് സംവിധാനമൊക്കെയുമായി ആകര്‍ഷകമായാണ് ഇന്റീരിയറും സജ്ജമാക്കിയിരിക്കുന്നത്.