മാരുതി സ്വിഫ്റ്റ് ഡിസയര്‍ മുഖം മിനുക്കിയെത്തി

മാരുതി സുസുക്കിയുടെ കോംപാക്ട് സെഡാന്‍ സ്വിഫ്റ്റ് ഡിസയര്‍ മുഖംമിനുക്കി എത്തി. 5.07 ലക്ഷം മുതലാണ് പുതിയ ഡിസയറിന്റെ വില. പെട്രോള്‍ എന്‍ജിന്‍ ഇന്ധനക്ഷമത വര്‍ധിക്കുംവിധം നവീകരിച്ചിട്ടുണ്ട്. 83.1 ബി എച്ച് പി കരുത്ത് നല്‍കുന്ന പുതിയ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 20.85 കിലോമീറ്റര്‍ മൈലേജ് നല്‍കും. ഡീസല്‍ എന്‍ജിനില്‍ മാറ്റമില്ല. എന്നാല്‍ ഇതിന്റെ മൈലേജ് 26.59 കിലോമീറ്ററായി വര്‍ധിച്ചിട്ടുണ്ടെന്നാണ് മാരുതി സുസുക്കിയുടെ അവകാശവാദം.

ഫ്രണ്ട് ബമ്പര്‍, വലിയ എയര്‍ഡാം, അലുമിനിയം ഇന്‍സെര്‍ട്ടുകളുള്ള ഫോഗ് ലാമ്പ്, മിററുകള്‍, ബ്ലാക്ക് ഇന്‍സെര്‍ട്ടുകളുള്ള ഹെഡ് ലാമ്പ്, വി രൂപമുള്ള ക്രോം ബാറും വലിപ്പമേറിയ സുസുക്കി ലോഗോയും ഉള്‍പ്പെട്ട ഹണി കോംബ് ശൈലിയിലുള്ള ഗ്രില്‍ തുടങ്ങിയവയിലാണ് പുതുമകള്‍. ഉയര്‍ന്ന വേരിയന്റുകളില്‍ ലഭിക്കുന്ന അലോയ് ലീലുകളിലും റിയര്‍ പാര്‍ക്കിങ് സെന്‍സറിലും പുതുമയുണ്ട്.

ഇലക്ട്രിക് ഫോള്‍ഡിങ് വിങ് മിററുകള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, സ്മാര്‍ട്ട് കീ എന്നിവയും ഉയര്‍ന്ന വേരിയന്റുകളില്‍ മാത്രം. പുതിയ അപ്‌ഹോള്‍സ്റ്ററി, ആറ് സ്പീക്കറുകളുള്ള സൗണ്ട് സിസ്റ്റം, ബ്ലൂടൂത്ത് കണക്ടിവിറ്റി എന്നിവയിലും പുതുമയുണ്ട്. ഡാഷ് ബോര്‍ഡിലെ ഡ്യുവല്‍ടോണ്‍ ഷേഡ് നിലനിര്‍ത്തിയിട്ടുണ്ട്.

ടാറ്റാ സെസ്റ്റ്, ഹ്യുണ്ടായ് എക്‌സെന്റ്, ഹോണ്ട അമേസ് എന്നിവയുടെ വിപണിയിലേക്കാണ് പുതിയ ഡിസയര്‍ വരുന്നത്.

Top