മാര്‍ട്ടിന്‍ പ്രക്കാട്ട് – ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ചാര്‍ളി

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ചാര്‍ലി എന്നു പേരിട്ടു. എബിസിഡി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. പാര്‍വതി മേനാന്‍, അപര്‍ണ ഗോപിനാഥ് എന്നിവരാണ് നായിക വേഷത്തില്‍ എത്തുന്നത്.

ഫൈന്‍ഡിങ് സിനിമയുെട ബാനറില്‍ ഷെബിന്‍, ബക്കര്‍,ജോജു ജോര്‍ജ്, മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. തിരക്കഥ ഒരുക്കിയിരിക്കുന്നത് മാര്‍ട്ടിനും ഉണ്ണി ആറും ചേര്‍ന്നാണ്. കഥ, സംഭാഷണം: ഉണ്ണി ആര്‍.

നെടുമുടി വേണു, സീത, ജോജു ജോര്‍ജ്, ചെമ്പന്‍, വിനോദ്, ജോയ് മാത്യു, രണ്‍ജി പണിക്കര്‍,കല്‍പന, സുനില്‍ സുഗത, സൗബിന്‍, ടോവിനോ തോമസ്, നീരജ് മാധവ്, ജേക്കബ് ഗ്രിഗറി, രമേഷ് പിഷാരടി, കണ്ണന്‍ സാഗര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഗോപീസുന്ദര്‍ ഈണം പകരുന്നു.

ജോമോന്‍ ടി ജോണിന്റേതാണ് ഛായാഗ്രഹണം. എഡിറ്റിങ് ഷമീര്‍ മുഹമ്മദ്.

Top