കോഴിക്കോട്: മാലിദ്വീപില്‍ തടവിലായിരുന്ന അദ്ധ്യാപകന് ജയചന്ദ്രന് മൊകേരി നാട്ടില്‍ തിരിച്ചെത്തി. വിഷയത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയവും രാഷ്ട്രീയ പാര്‍ട്ടികളും നടത്തിയ ശ്രമത്തെ തുടര്‍ന്നാണ് ജയചന്ദ്രന് മോചിതനായത്. കഴിഞ്ഞ ഏപ്രില്‍ അഞ്ചിനാണ് മാലിയിലെ ഫീ അലിയിലെ ഫാഫു അറ്റേള് സ്കൂള്‍ അധ്യാപകനായ മൊകേരിയെ അറസ്റ്റ് ചെയ്യുന്നത്.
അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ തല്ലിയതുമായി ബന്ധപ്പെട്ടാണ് അദ്ധ്യാപകനെ തടവിലാക്കിയത്. വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ സ്കൂള്‍ അധികൃതര്‍ക്കു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജയചന്ദ്രനെതിരെ കേസെടുത്തത്. എന്നാല്‍ അധ്യാപകനോടുള്ള വ്യക്തിവൈരാഗ്യത്തിന്റെ മുകളിലാണ് കുട്ടി പരാതി നല്‍കിയതെന്ന് പിന്നീട് തെളിയുകയായിരുന്നു. 15 ദിവത്തെ റിമാന്‍ഡിന് വിധിച്ച ജയചന്ദ്രന് എട്ട് മാസത്തിന് ശേഷമാണ് മോചിതനായത്.