മാല്‍വേറുകളില്‍നിന്നും സംരക്ഷിക്കന്‍ ഗൂഗിള്‍ ക്രോമിന്റെ പോപ് അപ് അലെര്‍ട്ട്

കംപ്യൂട്ടറുകളെ മാല്‍വേറുകളില്‍നിന്നും അനാവശ്യ സോഫ്റ്റ് വേര്‍ ഡൗണ്‍ലോഡില്‍നിന്നും രക്ഷിക്കാന്‍ ഗൂഗിളിന്റെ പുതിയ അലെര്‍ട്ട് സംവിധാനം ഏര്‍പ്പെടുത്തുന്നു. വെബ്‌സൈറ്റുകള്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ മാല്‍വേറുകള്‍ക്കു സാധ്യതയുണ്ടെങ്കില്‍ ചുവന്ന നിറത്തില്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന പോപ് അപ് അലെര്‍ട്ടായാണ് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. ക്രോം ഉപയോക്താക്കള്‍ സൈബര്‍ ചതിക്കുഴികളില്‍ പെടാതിരിക്കാനാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് ഗൂഗിള്‍ വ്യക്തമാക്കി.

കുഴപ്പത്തില്‍ ചാടിക്കാന്‍ സാധ്യതയുള്ള സൈറ്റുകളെ അതോടെ അകറ്റിനിര്‍ത്താന്‍ സാധിക്കും. മുമ്പ് വെബ്‌സൈറ്റ് തുറക്കുമ്പോള്‍ മാത്രം ലഭിച്ചിരുന്ന അലെര്‍ട്ട് കുറച്ചുകൂടി സുരക്ഷിതമാക്കാനാണ് പുതിയ സംവിധാനത്തിലൂടെ ഗൂഗിള്‍ ലക്ഷ്യമിടുന്നത്.

ബ്രൗസറുകളിലൂടെയാണ് സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകേണ്ടിവരുന്നതെന്നും ക്രോം ഉപയോഗത്തിലൂടെ ഉപയോക്താക്കള്‍ക്ക് അപകടം പിണയാതിരിക്കാനാണ് സംവിധാനമെന്നും ഗൂഗിള്‍ സെക്യുരിറ്റി ബ്ലോഗില്‍ വ്യക്തമാക്കുന്നു.

Top