തൃശൂര്‍: മാവോയിസ്റ്റുകളെ നേരിടേണ്ടത് തോക്കിന് കുഴലിലൂടെയല്ലെന്ന് ഗവണ്മെന്റ് ചീഫ് വിപ്പ് പി.സി ജോര്‍ജ്. മാവോയിസ്റ്റുകളെ ആശയപരമായാണ് നേരിടേണ്ടതെന്നും പത്തോ ഇരുപതോ മാവോയിസ്റ്റുകളെ നേരിടാന്‍ കോടികള്‍ മുടക്കുന്നത് അംഗീകരിക്കാനാവില്ല. ആദിവാസി അനുകൂല ബ്ലേഡ് മാഫിയ വിരുദ്ധ നിലപാടാണ് മാവോയിസ്റ്റുകളുടേതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.