മാവോയിസ്റ്റ് ആക്രമണം: കര്‍ണാടക, തമിഴ്‌നാട് ആഭ്യന്തരമന്ത്രിമാരുമായി ചര്‍ച്ച നടത്തും

കല്‍പ്പറ്റ: വയനാട്ടിലെ വെള്ളമുണ്ടയില്‍ തണ്ടര്‍ബോള്‍ട്ട് പൊലീസുകാര്‍ക്കെതിരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്ത സാഹചര്യത്തില്‍ കര്‍ണാടക, തമിഴ്‌നാട് ആഭ്യന്തരമന്ത്രിമാരുമായി കേരളം ചര്‍ച്ച നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം, മാവോയിസ്റ്റുകള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും. സംഭവ സ്ഥലത്ത് എ.ഡി.ജി.പി ഇന്ന് എത്തും.

ഞായറാഴ്ച രാത്രി വൈകിയും തെരച്ചില്‍ നടന്നിരുന്നു. പിന്നീട് ഒരു മണിയോടെയാണ് താത്കാലികമായി ഇതു നിര്‍ത്തിവച്ചത്. വനമേഖലകളില്‍ നിന്നും മാവോയിസ്റ്റുകള്‍ പുറത്തുകടക്കാന്‍ സാധ്യതയില്ലെന്നാണ് പൊലീസിന്റെ നിഗമനം. തെരച്ചിലിനായി കൂടുതല്‍ തണ്ടര്‍ബോള്‍ട്ടുകളെ തിങ്കളാഴ്ച വിന്യസിപ്പിക്കും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

Top