പാലക്കാട്: പാലക്കാട് മാവോയിസ്റ്റ് ആക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കാസര്‍കോട് സ്വദേശികളായ രണ്ട് പേരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ പാലക്കാട് മങ്കര പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തു വരികയാണ്. കസ്റ്റഡിയിലെടുത്തവര്‍ പാലക്കാട് നഗരത്തില്‍ ചന്ദ്രനഗറിലുള്ള കെഎഫ്സി റെസ്റ്റോറന്റ് അടിച്ചുതകര്‍ത്ത സംഭവവുമായി ബന്ധമുള്ളവരാണന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
അതേസമയം, അട്ടപ്പാടിയിലും വയനാട്ടിലുമുണ്ടായ ആക്രമണങ്ങള്‍ക്കു പിന്നില്‍ മാവോയിസ്റ്റുകളാണന്ന് ഇന്റലിജന്‍സ് സ്ഥിരീകരിച്ചു.