മാവോയിസ്റ്റ് ആണെന്നതിന്റെ പേരില്‍ ഒരാളെ കസ്റ്റഡിയില്‍ വയ്ക്കാന്‍ കഴിയില്ല: ഹൈക്കോടതി

കൊച്ചി: മാവോയിസ്റ്റ് ആകുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. മാവോയിസ്റ്റാണെന്നതിന്റെ പേരില്‍ മാത്രം ഒരാളെ കസ്റ്റഡിയില്‍ വയ്ക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയാലെ തടവില്‍ വയ്ക്കാനാകുയെന്ന് കോടതി പൊലീസിനെ ഓര്‍മ്മിപ്പിച്ചു. മാവേയിസ്റ്റ് വിരുദ്ധസേനയായ തണ്ടര്‍ ബോള്‍ട്ടിന്റെ പീഡനമാരോപിച്ചുള്ള ഹര്‍ജിയിലാണ് ഈ സുപ്രധാന ഉത്തരവ്. ഹര്‍ജിക്കാരന് ഒരുലക്ഷം രൂപ നഷ്ടം പരിഹാരം നല്‍കുവാനും കോടതി ഉത്തരവിട്ടു.

മാവോയിസ്റ്റുകളായ രൂപേഷും ഷൈനയുമടക്കമുള്ളവര്‍ റിമാന്‍ഡിലിരിക്കെ പുറത്തുവന്ന ഹൈക്കോടതിയുടെ ഈ അഭിപ്രായ പ്രകടനം ആഭ്യന്തര വകുപ്പിനെ ഞെട്ടിച്ചിരിക്കുകയാണ്.

മാവോയിസ്റ്റ് പ്രശനത്തിലെ സുപ്രീംകോടതി മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

Top