മാവോയിസ്റ്റ് നേതാവ് രൂപേഷിനെയും ഭാര്യ ഷൈനയെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെയും ഭാര്യ ഷൈനയേയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മറ്റ് ഏജന്‍സികള്‍ ചോദ്യം ചെയ്തതിനെക്കുറിച്ച് തീവ്രവാദ വിരുദ്ധ സ്‌ക്വാഡായ ഐഎസ്‌ഐടിയോട് എന്‍ഐഎ കോടതി വിശദീകരണം തേടി.

സിആര്‍പിഎഫ്, ആന്ധ്ര സ്‌പെഷ്യല്‍ ബ്രാഞ്ച്, ഐബി എന്നീ ഏജന്‍സികളാണ് ഇവരെ ചോദ്യം ചെയ്തത്. വിവിധ എജന്‍സികള്‍ ചോദ്യം ചെയ്തതിനെക്കുറിച്ച് രൂപേഷ് പരാതിപ്പെട്ടിരുന്നു.

Top