കൊച്ചി: മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സംശയിച്ച് പൊലീസ് അറസ്റ്റ് ചെയ്ത സ്വിസ് പൗരനെതിരായ കേസുകള്‍ ഹൈക്കോടതി റദ്ദാക്കി. സ്വിസ് പൗരനായ ജോനാഥനെതിരെ പോലീസെടുത്ത കേസുകളാണ് കോടതി റദ്ദാക്കിയത്. ആന്ധ്രയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് ഷിനോജിന്റെ അനുസ്മരണ യോഗത്തില്‍ പങ്കെടുത്തതിനാണ് ജോനാഥനെ പോലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം ജോനാഥന്റെ അറസ്റ്റ് നിയമത്തിന്റെ ദുരുപയോഗമാണെന്ന് കോടതി വിമര്‍ശിച്ചു. ഏതെങ്കിലും യോഗത്തില്‍ പങ്കെടുക്കുന്നതില്‍ ജോനാഥന് വിലക്കുണ്ടായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
വിസാ ചട്ടലംഘനം ചുമത്തിയാണ് ജൊനാഥനെതിരെ പൊലീസ് കേസെടുത്തിരുന്നത്. വിനോദ സഞ്ചാരിയെന്ന നിലയിലുള്ള വിസയുടെ ചട്ടലംഘനമാണ് ജോനാഥന്‍ നടത്തിയതെന്നായിരുന്നു പോലീസിന്റെ വാദം.