മാവോയിസ്റ്റ് ഭീഷണിയുള്ള സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായി രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് രാജ്യത്തെ നാലു നക്‌സല്‍ ബാധിത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. ഛത്തിസ്ഗഡ്, മഹാരാഷ്ട്ര, തെലുങ്കാന, ഒഡീഷ എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുത്തത്.

മുഖ്യമന്ത്രിമാര്‍ക്കൊപ്പം നാലു സംസ്ഥാനങ്ങളിലെയും ഡിജിപിമാര്‍, അര്‍ധസൈനിക വിഭാഗം മേധാവികള്‍, മുതിര്‍ന്ന ആഭ്യന്തരവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. മഹാരാഷ്ട്ര, തെലുങ്കാന, ഒഡീഷ എന്നീ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഛത്തീസ്ഗഡിന്റെ തെക്കന്‍ മുനമ്പായ ബസ്തര്‍ മേഖലയാണു മാവോയിസ്റ്റുകളുടെ പ്രധാന ശക്തി കേന്ദ്രം. സമീപകാലത്തെ ഏറ്റവും വലിയ മാവോയിസ്റ്റ് ആക്രമണവും ഇവിടെയായിരുന്നു. ഈ സാഹചര്യത്തിലാണു ബസ്തറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.

മാവോയിസ്റ്റുകള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് കടക്കുന്നത് തടയാന്‍ സംസ്ഥാന പോലീസ് സേനകളും അര്‍ധസൈനിക വിഭാഗങ്ങളും തമ്മിലുള്ള സഹകരണം ഉറപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച ചെയ്തു.

Top