മാവോയിസ്റ്റ് ഭീഷണി; സംസ്ഥാനത്ത് നിരവധി പേര്‍ നിരീക്ഷണത്തില്‍

കൊച്ചി : സംസ്ഥാനത്ത് മാവോയിസ്റ്റ് ഭീഷണി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ തീവ്ര ഇടത് സ്വഭാവമുള്ള സംഘടനകളുടെ നീക്കം രസഹ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നു. വിവിധ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത-അനധികൃത ക്വറികളും പാറമടകളും ലക്ഷ്യമാക്കിയുള്ള ഇവരുടെപ്രവര്‍ത്തനം പോലീസ് നിരീക്ഷിച്ചുവരികയാണ്.

പോലീസിനോടു കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ ഇരുപത്തിയേഴ് പേരെയാണ് മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം അന്വേഷണം നടത്തുന്നത്.

Top