മാവോയിസ്റ്റ് സാന്നിദ്ധ്യം സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കും:ചെന്നിത്തല

വയനാട്: സംസ്ഥാനത്ത് മാവോയിസ്റ്റ് സാന്നിദ്ധ്യം സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മാവോയിസ്റ്റുകളെ നേരിടാന്‍ കര്‍ണാടക, തമിഴ്‌നാട് സര്‍ക്കാരുകളുമായി ഒരുമിച്ച് പ്രവര്‍ത്തിക്കും. മാവോയിസ്റ്റ് സ്വാധീനമേഖലകളിലെ പിന്നാക്കാവസ്ഥ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. പൊലീസിനുനേരെ വെടിവെയ്പ്പുണ്ടായ വെള്ളമുണ്ട വരുന്ന 31 ന് സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top