ഇന്ധനക്ഷമതയില്‍ പുതുചരിത്രം കുറിക്കാന്‍ ബജാജ് പ്ലാറ്റിന ഇ എസ് പുറത്തിറക്കി. ബൈക്കിന് ലീറ്ററിന് 96.9 കിലോമീറ്ററാണ് ബജാജ് വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത; 100 സി സി വിഭാഗത്തിലെ ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷമതയുമാണിത്. 44,507 രൂപയാണ് ഡല്‍ഹിയിലം വില.
പുതിയ പ്ലാറ്റ്‌ഫോമിന്റെയും ഡി ടി എസ് ഐ സാങ്കേതികവിദ്യയുള്ള എന്‍ജിന്റെയും പിന്‍ബലമാണ് പ്ലാറ്റിന ഇ എസിന്റെ മികവ്. അന്‍പതോളം രാജ്യങ്ങളിലായി അഞ്ഞൂറോളം മോട്ടോര്‍ സൈക്കിള്‍ മോഡലുകളുടെ ഇന്ധനക്ഷമത സംബന്ധിച്ചു വിശദ പഠനം നടത്തിയാണു ബജാജ് പുതിയ പ്ലാറ്റിന ഇ എസ് വികസിപ്പിച്ചത്.
ദീര്‍ഘദൂര യാത്രകള്‍ക്കു കൂടി ഉപകരിക്കുംവിധമാണ് പ്ലാറ്റിന ഇ എസിന്റെ രൂപകല്‍പ്പന; കൂടുതല്‍ ദൂരം പിന്നിടുന്ന ടെലിസ്‌കോപിക് മുന്‍ സസ്‌പെന്‍ഷനും സ്പ്രിങ് ഇന്‍ സ്പ്രിങ്(എസ് എന്‍ എസ്) പിന്‍ സസ്‌പെന്‍ഷനുമാണു ബൈക്കിലുള്ളത്. നീളമേറിയ വീല്‍ ബേസ്, മെച്ചപ്പെട്ട ഗ്രിപ്പിന് വീതിയേറിയ മൂന്ന് ഇഞ്ച് പിന്‍ടയര്‍ എന്നിവയും ബൈക്കിലുണ്ട്.
പുത്തന്‍ സൈഡ് പാനല്‍, പുതിയ എക്‌സോസ്റ്റ്, പരിഷ്‌കരിച്ച ഹെഡ്‌ലാംപ്, പുതു ഗ്രാഫിക്‌സ്, അലോയ് വീല്‍ എന്നിവയുടെ അകമ്പടിയോടെയാണ് പ്ലാറ്റിന ഇ എസിന്റെ വരവ്. ഇബണി ബ്ലാക്ക്, ഇലക്‌ട്രോണ്‍ ബ്ലൂ, കാന്‍ഡി റെഡ് നിറങ്ങളിലാണു ബൈക്ക് വില്‍പ്പനയ്ക്കുള്ളത്.