മുംബൈ: ഓഹരി വിപണി വ്യാപാര ആഴ്ചയുടെ തുടക്കത്തില്‍ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 401.91 പോയന്റ് നേട്ടത്തില്‍ 27507.30ലും നിഫ്റ്റി 133.75 പോയന്റ് ഉയര്‍ന്ന് 8325.25ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
1744 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 989 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. എസ്ബിഐ, വേദാന്ത എന്നീ ഓഹരികള്‍ അഞ്ച് ശതമാനം നേട്ടമുണ്ടാക്കി. ഹീറോ, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയവയും നേട്ടത്തിലായിരുന്നു. അതേസമയം, ഹിന്ദുസ്ഥാന്‍ യുണിലിവര്‍,ഐടിസി, വിപ്രോ, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.