തിരുവനന്തപുരം: കുട്ടികളിലുണ്ടാകുന്ന അപൂര്‍വരോഗത്തിന് ചികിത്സാപദ്ധതിയുമായി സര്‍ക്കാര്‍ രംഗത്ത്.
മധുരം കഴിക്കാനാവാത്ത ജുവനൈല്‍ ഡയബറ്റീസ് രോഗത്തിനാണ് സര്‍ക്കാര്‍ സഹായപദ്ധതി പ്രഖ്യാപിച്ചതെന്ന് ആരോഗ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജുവനൈല്‍ ഡയബറ്റീസ് ബാധിച്ച ഏകദേശം മുന്നോറോളം കുട്ടികളാണ് കേരളത്തിലുള്ളത്. എല്ലാ മെഡിക്കല്‍ കോളേജുകളിലും ഡയബറ്റീസ് സെന്റര്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.