കൊച്ചി: ബാറുടമയായ മിഥില മോഹനെ വധിച്ച കേസില്‍ രണ്ടു പ്രതികള്‍ക്കെതിരേ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തമിഴ്‌നാട് സര്‍ക്കാരിന്റെ ഗുണ്ടാ ലിസ്റ്റിലുള്ള മതിവാനം, ഉപ്പുലി എന്നിവര്‍ക്കെതിരേയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. 2005 ഏപ്രില്‍ അഞ്ചിന് രാത്രി യാണ് അബ്കാരി കരാറുകാരനായ മിഥില മോഹന്‍ കൊലചെയ്യപ്പെട്ടത്.
7 വര്‍ഷത്തിനുശേഷമാണ് കേസുമായി ബന്ധപ്പെട്ട് ഒരാളെയെങ്കിലും ക്രൈംബ്രാഞ്ച് സംഘത്തിന് അറസ്റ്റ് ചെയ്യാനായത്. അറസ്റ്റിലായ കണ്ണനെന്നയാള്‍ ഏര്‍പ്പെടുത്തിയ രണ്ടുപേരാണ് കൊലനടത്തിയതെന്നാണ് ക്രൈംബ്രഞ്ച് കണ്ടെത്തല്‍. ഇവര്‍ക്കെതിരെയാണ് ഇപ്പോള്‍ ലുക്ക് ഔട്ട് നോട്ടീസ് പ്രഖ്യാപിച്ചിരിക്കുന്നത്.