തിരുവനന്തപുരം: മിനിമം വേതനം 500 രൂപയാക്കണമെന്നാവശ്യപ്പെട്ട് മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരത്തെത്തുടര്‍ന്ന് ചേര്‍ന്ന പിഎല്‍സി യോഗത്തില്‍ വീണ്ടും നിലപാട് കടുപ്പിച്ച് തോട്ടമുടമകള്‍. തൊഴിലാളികളുടെ മിനിമം വേതനം 500 രൂപയാക്കാനാവില്ലെന്ന് തോട്ടമുടമകള്‍ വ്യക്തമാക്കി. ആവശ്യമെങ്കില്‍ 25 രൂപയുടെ വര്‍ധന നല്‍കാമെന്നും തോട്ടമുടമകള്‍ യോഗത്തെ അറിയിച്ചു.
പക്ഷേ 25 രൂപ വര്‍ധന നല്‍കണമെങ്കില്‍ 10 കിലോ കൊളുന്ത് കൂടുതല്‍ നുളളണമെന്നും തൊഴിലാളികളുടെ ജോലിസമയം വര്‍ധിപ്പിക്കണമെന്നും തോട്ടമുടമകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ തോട്ടമുടമകളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് തൊഴിലാളികള്‍ വ്യക്തമാക്കി.