മില്ല്യനയര്‍ കപ്പിള്‍സ് പിരിയുന്നു

നിരവധി ഓസ്‌കര്‍ അവാര്‍ഡുകള്‍ നേടിയ ചിത്രം സ്ലം ഡോഗ് മില്ല്യനയറിലൂടെ ശ്രദ്ധേയരായ ദേവ് പാട്ടീലും ഫ്രീദ പ്രിന്റയും വേര്‍ പിരിയുന്നു. ആറു വര്‍ഷത്തോളം ഇരുവരും തമ്മില്‍ ഡേറ്റിങ്ങിലായിരുന്നു. അമെരിക്കയിലെ ഒരു പത്രമാണ് ഇരുവരും തമ്മില്‍ പിരിയുകയാണെന്ന വാര്‍ത്ത പുറത്തു വിട്ടത്. സ്ലം ഡോഗ് മില്ല്യനയറില്‍ ഇരുവരും ജോഡിയായി അഭിനയിച്ചിരുന്നു. ചിത്രം ആഗോള തലത്തില്‍ ശ്രദ്ധേയമായതോടെ ഒരുമിച്ചു നിരവധി വേദികളില്‍ ഇവര്‍ പ്രത്യക്ഷപ്പെട്ടു. ഇതോടെ മാധ്യമങ്ങളില്‍ രണ്ടു പേരും തമ്മില്‍ ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഇതിനു സ്ഥിരീകരണം നല്‍കുന്ന തരത്തിലായിരുന്നു യുവതാരങ്ങളുടെ പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ ഒരു വര്‍ഷമായി ദേവും ഫ്രീദയും ഒരുമിച്ച് വേദികള്‍ പങ്കിടാറില്ലെന്നും അമെരിക്കന്‍ മാധ്യമങ്ങള്‍ പറയുന്നു. ഹോളിവുഡ് സിനിമകളില്‍ സജീവമാണിപ്പോള്‍ ഫ്രീദ.

Top