ചാന്ധിപ്പൂര്: പാക്കിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയ ഫോട്ടോഗ്രാഫറെ അറസ്റു ചെയ്തു. ഒഡീഷയിലെ ചാന്ധിപ്പൂര് മിസൈല്‍ പരീക്ഷണ കേന്ദ്രത്തിലെ ഫോട്ടോഗ്രാഫര്‍ ഇഷ്വാര്‍ ബഹേറയാണ് അറസ്റിലായത്. പാക്കിസ്ഥാന് ചാരസംഘടനയായ ഐഎസ്ഐയുമായി ഗൂഡാലോചന നടത്തുകയും മിസൈലുകളുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ കൈമാറിയതിനുമാണ് ഇയാളെ അറസ്റു ചെയ്തത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇയാള്‍ പോലീസിന്റെ നിരീക്ഷത്തിലായിരുന്നു. ഐഎസ്ഐ ഏജന്റുമാരുമായി ഇയാള്‍ 10 തവണ സംഭാഷണം നടത്തിയതായും 50,000 രൂപ ഇയാള്‍ക്ക് വിവിധ ഘട്ടങ്ങളിലായി പ്രതിഫലം ലഭിച്ചതായും പോലീസ് അറിയിച്ചു.