മിസോറാമില്‍ നേരിയ ഭൂചലനം

ഐസോള്‍: മിസോറാമില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.4 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വ്യാഴാഴ്ച രാത്രി മിസോറാം-മ്യാന്‍മാര്‍ അതിര്‍ത്തി പ്രദേശത്താണ് ഭൂചലനമുണ്ടായത്. വീട്ടില്‍ ഉറങ്ങിക്കിടന്ന ആളുകള്‍ ഭൂചലനത്തെ തുടര്‍ന്ന് പുറത്തേയ്ക്ക് ഓടി. പ്രദേശത്തെ വീടുകള്‍ക്ക് നേരിയ കേടുപാടുകള്‍ സംഭവവിച്ചിട്ടുണ്ട്.

Top