മീറ്റര്‍ റീഡിങ് വിവാദ ഉത്തരവ്;പുനപരിശോധിക്കുമെന്ന് റെഗുലേറ്ററി കമ്മീഷന്‍

തിരുവനന്തപുരം: കെഎസ്ഇബിയിലെ വിവാദ ഉത്തരവ് പുനപരിശോധിക്കുമെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍. ജനങ്ങളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. ഒക്‌ടോബര്‍ ഒന്‍പതു വരെ നിയമം നടപ്പിലാക്കില്ലെന്നും റെഗുലേറ്ററി കമ്മീഷന്‍ വ്യക്തമാക്കി.

മീറ്റര്‍ റീഡിംഗിനെത്തുമ്പോള്‍ വീട്ടില്‍ ആളില്ലെങ്കില്‍ പിഴയീടാക്കുമെന്നായിരുന്നു ഉത്തരവ്. ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. വിവാദ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മീഷന്‍ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തര്‍ മാര്‍ച്ച് നടത്തിയിരുന്നു. പ്രവര്‍ത്തകര്‍ ഓഫീസില്‍ കരങ്കൊടി കെട്ടുകയും ചെയ്തു.

Top