മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ബോളിവുഡ് ചിത്രം ഫാന്റം ഓഗസ്റ്റ് 28ന് റിലീസ് ചെയ്യും. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ റിലീസ് പല കാരണങ്ങളാല്‍ നീളുകയായിരുന്നു.
തുര്‍ക്കി, ബെയ്‌റൂട്ട്, കാനഡ, മുംബൈ, കശ്മീര്‍, പഞ്ചാബ് തുടങ്ങി വിവിധയിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ആക്ഷന്‍ രംഗങ്ങള്‍കൊണ്ട് സമ്പന്നമായ ചിത്രം സെയ്ഫ് അലി ഖാന്റെ ഈ വര്‍ഷത്തെ പ്രതീക്ഷ കൂടിയാണ്.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സെയ്ഫ് അലിഖാന്‍ ചിത്രങ്ങളായ ഹംഷകല്‍സും ഹാപ്പി എന്‍ഡിംഗും തീയറ്ററുകളില്‍ തകര്‍ന്നടിഞ്ഞതിനാല്‍ തന്നെ സെയ്ഫിനെ സംബന്ധിച്ച് ഒരു വിജയം അനിവാര്യമാണ്. കത്രീനയും ഫാന്റത്തിനായി ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. കത്രീനയും സെയ്ഫും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഫാന്റത്തിനുണ്ട്.