ഇസ്ലാമബാദ്: മുംബൈ ഭീകരാക്രമണ കേസ് പ്രതി സക്കീവൂര്‍ റഹ്മാന്‍ ലാഖ്‌വിയുടെ കരുതല്‍ തടങ്കല്‍ ഇസ്ലാമബാദ് ഹൈക്കോടതി റദ്ദാക്കി. ലഖ്‌വിയുടെ തടവ് തുടരാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് റദ്ദാക്കിയത്. ലഖ്‌വിയെ വിട്ടയക്കാനുള്ള കീഴ്‌കോടതിയുടെ വിധി പാക് ഹൈക്കോടതി ശരിവെച്ചു. ലാഖ്‌വിയെ വിട്ടയക്കണമെന്നും കോടതി നിര്‍ദേശിച്ചു.