ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതി സാക്കിയൂര്‍ റഹ്മാന് ലാഖ്വി ജയില്‍ മോചിതനായി. ലാഖ്വിയെ മോചിതനാക്കാന്‍ ലാഹോര്‍ കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ രാത്രി തന്നെ ലാഖ്വി ജയില്‍ മോചിതനായെന്ന് പാക് വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പാക്കിസ്ഥാന്റെ നടപടി നിര്‍ഭാഗ്യകരവും നിരാശ ജനകവുമായി പോയെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംങ് വാര്‍ത്തയോട് പ്രതികരിച്ചു.