കറാച്ചി: 1993ലെ മുംബൈ സ്‌ഫോടനക്കേസിലെ പ്രതികളിലൊരാളായ ഏലിയാസ് യേദ യാക്കൂബ് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. മുംബൈ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ടു രണ്ടാഴ്ച്ചയ്ക്കുള്ളില്‍ മരണത്തിനു കീഴടങ്ങുന്ന രണ്ടാാമത്തെയാളാണ് യേദ. നേരത്തെ പ്രതികളിലൊരാളായ യാക്കുബ് മേമനെ ഇന്ത്യ തൂക്കിലേറ്റിയിരുന്നു.
പാക്കിസ്ഥാനിലെ കറാച്ചിയില്‍ ഒളിവിലായിരുന്ന യേദയ്ക്കു ദാവൂദ് ഇബ്രാഹിമുമായി അടുത്തബന്ധമാണുണ്ടായിരുന്നത്. യേദയുടെ മരണം സ്ഥിരീകരിച്ചതായി മുംബൈ പോലീസ് കമ്മീഷണര്‍ രാകേഷ് മരിയ വ്യക്തമാക്കി. മുംബൈ സ്‌ഫോടനത്തിന്റെ ബുദ്ധികേന്ദ്രമെന്നാണ് യേദയെ ഹൈക്കോടതി വിശേഷിപ്പിച്ചിട്ടുള്ളത്.