ന്യൂഡല്‍ഹി: 1993ലെ മുംബൈ സ്‌ഫോടന കേസിലെ മുഖ്യപ്രതി യാക്കൂബ് മേമന് വധശിക്ഷ. ശിക്ഷ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് യാക്കൂബ് മേമന്‍ സമര്‍പ്പിച്ച തെറ്റുത്തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. ടാഡാ കോടതിയുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു.
വധ ശിക്ഷ ഈ മാസം30ന് നടപ്പാക്കുമെന്നാണ് സൂചന. മേമന്റെ ദയാഹര്‍ജി രാഷ്ട്രപതി നേരത്തെ തള്ളിയിരുന്നു. തുടർന്ന് സുപ്രീംകോടതിയിൽ ശിക്ഷാ ഇളവു വേണമെന്നു ആവശ്യപ്പെട്ടു നൽകിയ തിരുത്തൽ ഹർജിയാണ് ഇപ്പോൾ തള്ളിയിരിക്കുന്നത്. മുംബൈ സ്ഫോടനവുമായി ബന്ധപ്പെട്ട ആദ്യ വധശിക്ഷയാണിത്.
യാക്കൂബ് മേമനു പുറമെ, ടാഡാ കോടതി വധശിക്ഷയ്ക്കു വിധിച്ച മറ്റു 10 പേരുടെ ശിക്ഷ സുപ്രീം കോടതി 2013ൽ ജീവപര്യന്തമാക്കിയിരുന്നു. സഞ്ജയ് ദത്തിന്റെ ആറു വർഷം തടവുശിക്ഷ അഞ്ചു വർഷമാക്കി കുറച്ചു.
പ്രതികളിൽ പലർക്കും പാകിസ്ഥാനിൽ സൈന്യവും ചാരസംഘടനയായ ഐഎസ്ഐയും പരിശീലനം നൽകിയെന്നും ഈ പരിശീലനമാണ് സ്ഫോടനപരമ്പരയിൽ കലാശിച്ചതെന്നും വധശിക്ഷ ശരിവച്ച ആദ്യ വിധിയിൽ സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.