മൂന്നു മിനിറ്റുള്ള ഒരു ഡാന്‍സ് കളിക്കാന്‍ ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ പ്രതിഫലം 75 ലക്ഷം രൂപ. ഉത്തര്‍ പ്രദേശിലെ സൈഫായി മഹോത്സവത്തിന്റെ സമാപന ദിവസം സംഘടിപ്പിക്കപ്പെട്ട താരസംഗമത്തിന് ബോളിവുഡ് താരം ജാക്വിലിന്റെ ഫെര്‍ണാണ്ടസ് പ്രതിഫലമായി പറ്റിയത് 75 ലക്ഷം രൂപയാണത്രെ. വെറും മൂന്നു മിനിറ്റ് മാത്രം നീണ്ടുനിന്ന നൃത്തത്തിനാണ് ജാക്വിലിന്‍ ഈതുക പ്രതിഫലമായി ഈടാക്കിയതെന്ന് ബോളിവുഡിലെ ടാബ്ലോയ്ഡുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹൃത്വിക് റോഷന്‍, പരിനീതി ചോപ്ര, റിച്ച ഛദ്ദ, ഹുമ ഖുറൈഷി തുടങ്ങിയ താരങ്ങളെല്ലാം പരിപാടിക്കെത്തിയിരുന്നു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ കൂടാതെ ഉദ്യോഗസ്ഥ പ്രമുഖരും, വന്‍കിട വ്യവസായികളുമെല്ലാം പരിപാടി കാണാന്‍ എത്തിയിരുന്നു. സല്‍മാന്‍ഖാന്‍ നായകനായ കിക്ക് എന്ന ബോളിവുഡ് സിനിമയിലൂടെയാണ് ജാക്വിലിന്‍ ബോളിവുഡില്‍ സജീവമാകുന്നത്. സിനിമ വന്‍ ഹിറ്റായതോടെ ജാക്വിലിനും താരപ്പകിട്ടേറി.
ശ്രീലങ്കന്‍ വംശജയാണ് ജാക്വിലിന്‍. സല്‍മാന്‍ ഖാന്‍ ജാക്വിലിനിനോടൊപ്പം ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രചരണത്തിന് ഇറങ്ങിയത് വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. മുന്‍ പ്രസിഡന്റ് രാജ്പക്‌സെയ്ക്കുവേണ്ടി യാണ് സല്‍മാനും ജാക്വിലിനും വോട്ട് അഭ്യര്‍ഥിച്ചത്. സംഭവം വിവാദമായതോടെ വിവിധ തമിഴ് സംഘടനകള്‍ സല്‍മാന്‍ ഖാനെതിരേ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.