മുഖംമിനുക്കി മഹീന്ദ്ര എക്‌സ്‌യുവി 500 എത്തുന്നു

എസ്‌യുവി വിപണിയിലേക്ക് മുഖംമിനുക്കി മഹീന്ദ്ര പുതിയ എക്‌സ്‌യുവി 500 എത്തിക്കുകയാണ്. സ്‌റ്റൈലും പുതിയ സാങ്കേതികതയും സുരക്ഷാ സൗകര്യങ്ങളുമുള്ളതാണ് മഹീന്ദ്രയുടെ എക്‌സ്‌യുവി 500.
മേയ് 25നാണ് മുഖം മിനുക്കിയ മോഡലിന്റെ അവതരണം കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയകളില്‍ കമ്പനി 2015 എക്‌സ്‌യുവി 500ന്റെ ടീസര്‍ ഇമേജ് പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

ക്രോംഗ്രില്ലിനൊപ്പം പുതിയ ഹെഡ്‌ലാംപ് ക്ലസ്റ്ററും ഡേടൈം റണ്ണിംഗ് ലൈറ്റും ഫേസ്‌ലിഫ്റ്റിന്റെ ഭാഗമായി എത്തുന്നുണ്ട്. കൂടാതെ ഫോഗ് ലാംപും നവീകരിച്ച റിയര്‍ ഡോറും പുതിയ അലോയ് വീലുമൊക്കെ എത്തുന്നുണ്ട്.

ചെറിയ മുഖം മിനുക്കലല്ലാതെ മെക്കാനിക്കലായിട്ടുള്ള മാറ്റങ്ങളൊന്നും വാഹനത്തിന് വന്നിട്ടില്ല. നിലവിലെ 330 എന്‍എം ടോര്‍ക്കുള്ള 140 ബിഎച്ച്പി എംഹോക്ക് എന്‍ജിനാണ് എക്‌സ്‌യുവി 500ലും ഘടിപ്പിച്ചിട്ടുള്ളത്.

Top