മുഖം മിനുക്കി കിടിലന്‍ ലുക്കുമായി ഹോണ്ട സിവിക് 2016 വിപണിയിലേക്ക്

ഹോണ്ടയുടെ ഏറ്റവും ജനപ്രിയ ഗ്ലോബല്‍ കാര്‍ എന്ന വിശേഷിപ്പിക്കുന്ന സിവിക് മുഖം മാറ്റി കിടിലന്‍ ലുക്കില്‍ എത്തുന്നു. 2016 മോഡല്‍ സിവിക്കിന്റെ നിര്‍മാണം കമ്പനി ആരംഭിച്ചു കഴിഞ്ഞു. ഈ വര്‍ഷം അവസാനം കാര്‍ യുഎസ്, കാനഡ എന്നീ വിപണികളിലെത്തും.

43 വര്‍ഷം പഴക്കമുള്ള മോഡലിന്റെ 10ാം തലമുറ വകഭേദമാണ് അണിയറയില്‍ ഒരുങ്ങുന്നത്. 2 പുതിയ എഞ്ചിനുകളുടെയാണ് സിവിക് എത്തുക. കൂടാതെ ഹോണ്ട ആദ്യമായ തങ്ങളുടെ ടര്‍ബോ എഞ്ചിന്‍ ടെക്‌നോളജി പരീക്ഷിക്കുന്നതും ഈ കാറില്‍ തന്നെ.

അകത്തും പുറത്തും ഒട്ടനവധി പ്രത്യേകതകളോടെയാവും പുതിയ സിവിക് എത്തുക. ഹോണ്ടയുടെ ഇതു വരെയുള്ളതില്‍ വച്ച് ഏറ്റവും സ്‌റ്റൈലിഷ് കാര്‍ എന്നാണ് വാഹനപ്രേമികള്‍ സിവിക്കിനെ വിശേഷിപ്പിക്കുന്നത്.

2006ലാണ് സിവിക് ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിക്കപ്പെടുന്നത്. ഇന്ത്യയില്‍ ഹിറ്റായിരുന്നെങ്കിലും വിലക്കൂടുതല്‍ സിവിക്കിന്റെ വില്‍പനയെ ബാധിച്ചു. പിന്നീട് 2012ല്‍ സിവിക് ഉല്‍പാദനവും വില്‍പനയും ഹോണ്ട ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു.

Top