കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ധിക്കാരവും ധാര്‍ഷ്ട്യവുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കേശവേന്ദ്രകുമാറിനെ കരി ഓയില്‍ ഒഴിച്ചകേസ് പിന്‍വലിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കത്തെക്കുറിച്ച് പ്രതികരിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. സര്‍ക്കാരിന്റ അധികാരം തോന്നിയതുപോലെ പ്രവര്‍ത്തിക്കാനുള്ളതല്ലെന്നും കേസ് പിന്‍വലിക്കാനുള്ള നീക്കം തെറ്റായ സമീപനമാണെന്നും പിണറായി അഭിപ്രായപ്പെട്ടു. സിപിഎം എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.